top of page
kalanilayam stage

കേരളത്തിലെ ഒരു സ്ഥിരം നാടകവേദിയാണ് കലാനിലയം. 1963-ൽ കലാനിലയം കൃഷ്ണൻ നായരും അദ്ദേഹത്തിന്റെ സഹധർമിണി കൊടുങ്ങല്ലൂർ അമ്മിണി അമ്മയും ചേർന്നാണ് കലാനിലയത്തിന് രൂപം നൽകിയത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് ആദ്യ പ്രദർശനം നടത്തിയത്. കാവാലം നാരായണപണിക്കർ രചിച്ച " കുരുക്ഷേത്ര" (ഓപെറ) ആയിരുന്നു ആദ്യ അവതരണത്തിനായി തിരഞ്ഞെടുത്തത്. നിലവിലുണ്ടായിരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായിരുന്നു കലാനിലയത്തിന്റെ അവതരണരീതി. നാടകത്തിന്റെ വിജയത്തെ തുടർന്ന് ജഗതി എൻ.കെ. ആചാരി വേദിക്കു വേണ്ടി നാടകങ്ങൾ രചിക്കുകയും കൃഷ്ണൻ നായരുടെ സംവിധാനത്തിലൂടെ അവ വേദിയിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു.

രക്തരക്ഷസ് , കായംകുളം കൊച്ചുണ്ണി, കടമറ്റത്ത്‌ കത്തന്നാർ, നാരദൻ കേരളത്തിൽ, താജ്മഹൽ , ശ്രീ ഗുരുവായുരപ്പൻ അലാവുദീനും അത്ഭുതവിളക്കും തുടങ്ങിയ നാടകങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലായിരുന്നു നാടകങ്ങളുടെ അവതരണം. നിമിഷ നേരം കൊണ്ട് കൊടും കാടായി മാറുന്ന കൊട്ടാരവും, കരിങ്കൽ ഗുഹയും, വെള്ളച്ചാട്ടവും, തലയ്ക്ക് മുകളിൽ കൂടി പറന്നു പോകുന്ന വിമാനവും, ചീറി പാഞ്ഞു വരുന്ന കാറും, ഇടി മിന്നലും, മഴയും തുടങ്ങിയ രീതിയിലുള്ള വേറിട്ട അവതരണം അക്കാലത്ത് വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.



​​ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അവതരിപ്പിക്കുന്ന നാടകം പഴയ തലമുറയിലെ നാടകാസ്വദകരെയും യുവതലമുറയെയും ഏറെ ആകര്‍ഷിക്കുന്നു 

കലാനിലയത്തിന്റെ മാന്ത്രിക വേദി ഇപ്പോള്‍

സ്ഥലം : ടി പി മുക്ക്, തലശ്ശേരി
സമയം : വൈകിട്ട് 6.30, 9.30 
നിരക്ക്  : രൂപ 150,100,50

Kalanilayam Drama Vision

 

© 2023 by THEATER COMPANY. No animals were harmed in the making of this site.

  • w-facebook
  • w-tbird
  • w-googleplus
bottom of page