ഞാന്‍ ലക്ഷ്മി, അനാഥ ആയ എന്നെ പ്രസിദ്ധനായ കാടന്‍ വൈദ്യന്‍ സ്വന്തം മകളെ പോലെ വളര്‍ത്തി. ദിവ്യവും അത്ഭുതവും ആയ ഒട്ടനവധി ഔഷധങ്ങള്‍ അദ്ദേഹം കണ്ടെത്തി. കുറച്ചു ചികിത്സാരീതികള്‍ അച്ഛന്‍ എന്നയും പഠിപിച്ചു. കാട്ടില്‍ സുഖമായി കഴിയവെയാണ് അച്ഛന്‍ പെട്ടന്ന് മരിച്ചത് . അച്ഛന്റെ അനുസരണയുള്ള മകളായിരുന്നു ഞാന്‍ . അച്ഛന്റെ അന്തിയാഭിലാശമായിരുന്നു, അച്ഛന്‍ കണ്ടുപിടിച്ച ചികിത്സാരീതികള്‍ കുറിച്ച് വെച്ച ഗ്രന്ഥകെട്ട് അച്ഛന്റെ ചിതയില്‍ ഇട്ട് നശിപ്പിക്കാന്‍ . പക്ഷെ അത് ഞാന്‍ അനുസരിച്ചില്ല. അതിനുള്ള ശിക്ഷ ഇന്ന് ഞാന്‍ അനുഭവിക്കുന്നു. ഇന്ന് ഞാന്‍ ലക്ഷ്മി അല്ല; രക്ഷസ്സ് ആണ്, രക്തരക്ഷസ്സ്....രക്തത്തിന്റെ രുചി അറിഞ്ഞ എനിക്ക് ഇപ്പോള്‍ രക്തം വേണം....അതിനായി ഞാന്‍ ആരെയും കൊല്ലും...പിഞ്ചുകുഞ്ഞു മുതല്‍ മുതിര്‍ന്നവര്‍ വരെ, ആരെയും ഞാന്‍ കൊല്ലും. അവരുടെ രക്തം വേണ്ടുവോളം ഞാന്‍ ഊറ്റി ഊറ്റി കുടിക്കും. പ്രസിദ്ധരായ പല മാന്ത്രികരും മന്ത്രവാദികളും എന്നെ തളയ്ക്കാന്‍ ശ്രമിച്ചു. ഒരാള്‍ക്ക് മാത്രം എന്നെ തളയ്ക്കാന്‍ പറ്റി. പക്ഷെ.....
മനോഹരമായ ശൈയില്‍ കഥ പറയുന്ന, മലയാളികളെ വര്‍ഷങ്ങളായി ആകര്‍ഷിക്കുന നാടകം.
നിമിഷ നേരം കൊണ്ട് മിന്നിമായുന്ന രംഗം. കണ്ണഞ്ഞിക്കുന്ന രംഗപടം. ആധുനിക രീതിയിലുള്ള ശബ്ദ പ്രകാശ ക്രമീകരണം. എല്ലാ ഘടകങ്ങളും ആസ്വദിച്ചു മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന നാടകം.
ഈ നാടകം ഇപ്പോള്‍
സ്ഥലം : ടി പി മുക്ക്, തലശ്ശേരി
സമയം : വൈകിട്ട് 6.30, 9.30
നിരക്ക് : രൂപ 150,100,50
Kalanilayam Drama Vision